This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളുകുട്ടി തച്ചോളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളുകുട്ടി തച്ചോളി

വടക്കന്‍ പാട്ടുകളിലെ ഒരു നായകന്‍. കരുത്തനായ ഒതേനന്റെ ശിക്ഷണത്തിലും പക്വമതിയായ കോമക്കുറുപ്പിന്റെ മേല്‍നോട്ടത്തിലും വളര്‍ന്ന കേളുക്കുട്ടി ആയോധന വിദ്യയുടെ മര്‍മം കണ്ടെത്തിയ ഒരു പോരാളി ആയിരുന്നു. മാതുലനായ ഒതേനന്റെ കൂടെ, മാടമ്പികള്‍ക്കെതിരായുള്ള പടനീക്കത്തില്‍ നാട്ടുകൂട്ടത്തെ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം വഹിച്ചുപോന്ന കേളുക്കുട്ടി, അമ്മാവന്റെ മരണത്തിനുശേഷവും താന്‍ ഏറ്റെടുത്ത ജോലിയില്‍ത്തന്നെ ഉറച്ചുനിന്നു. പതിനെട്ടടവുകളിലും 'പൂഴിക്കടകനടി', 'തച്ചോളിക്കൊത്ത്' എന്നീ രഹസ്യയുദ്ധമുറകളിലും അതിവിദഗ്ധനായിരുന്ന ഈ അഭ്യാസിയുടെ മുന്നില്‍ തലയുയര്‍ത്തി നില്ക്കുവാന്‍ മാത്രം പോന്ന പൊയ്തുകാര്‍ അന്ന് കടത്തനാട്ടിലെങ്ങും ഉണ്ടായിരുന്നില്ല.

പല പടക്കളങ്ങളിലും വിജയം വരിച്ച കേളുക്കുട്ടിയുടെ കേള്‍വി പതിനെട്ടു നാടുകളിലും അറിയപ്പെടുവാനിട വന്നത് പുതുപ്പണംകോട്ട മൂപ്പനായ കുഞ്ഞിക്കേളുവിനെ തോല്പിച്ചതോടുകൂടിയാണ്. ഒതേനനെപ്പോലും ചക്രശ്വാസം വലിപ്പിച്ച കുഞ്ഞിക്കേളുവിനെ ഒരൊറ്റ രാത്രികൊണ്ടുതന്നെ തോല്പിച്ചു വധിച്ച കേളുക്കുട്ടി മാടമ്പികള്‍ക്കു ഒരു പേടിസ്വപ്നം തന്നെയായിരുന്നു.

കുലപരദേവതയായ മലങ്കുറത്തിയുടെ അനുഗ്രഹം വേണ്ടതിലധികം നേടിയെടുത്തിരുന്ന കേളുക്കുട്ടിയുടെ മുന്നില്‍ ഏതു കോട്ടവാതിലും നിഷ്പ്രയാസം തുറക്കപ്പെട്ടിരുന്നുവത്രെ. മാത്രകള്‍ക്കകം വേഷവും സ്വരവും മാറ്റുന്നതിനുള്ള കഴിവും കേളുക്കുട്ടിയുടെ ഒരു പ്രത്യേകതയായിരുന്നു.

(പയ്യന്നൂര്‍ ബാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍